---
title: "#traffic | ടെർമിനൽ റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു"
english_title: "A #lorry #carrying fodder #overturned on #Terminal #Road and #traffic was #blocked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203635/a-lorry-carrying-fodder-overturned-on-terminal-road-and-traffic-was-blocked"
published_at: "2024-05-07T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639a8607459b_traffic.jpg"
keywords: []
---

# #traffic | ടെർമിനൽ റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു

> **Lead Summary:** **കളമശേരി :** വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി മറിഞ്ഞ് ഏറെനേരം ഗതാഗതം സ്തംഭിച്ചു.

## Article Content

**കളമശേരി :** വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി മറിഞ്ഞ് ഏറെനേരം ഗതാഗതം സ്തംഭിച്ചു.

ഏലൂർ പഴയ ആനവാതിൽ സിഗ്നലിൽ തിങ്കൾ രാവിലെ 9.30 ഓടെയാണ് സംഭവം. ചാലക്കുടി റെയിൽവേ ഗുഡ്സ് ഷെഡിൽനിന്ന്‌ കാലിത്തീറ്റ പെല്ലറ്റാക്കുന്നതിന് എടയാറിലെ കമ്പനിയിലേക്ക് ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

ലോറി പാതാളം ഭാഗത്തേക്ക് തിരിയുമ്പോൾ മറിയുകയായിരുന്നു. ഏലൂർ പൊലീസെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

തുടർന്ന് സമീപത്തെ കെഎസ്ഐഇ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ ചാക്കുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ച് ലോറി നിവർത്തി 12.30ഓടെ ഗതാഗതതടസ്സം നീക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203635/a-lorry-carrying-fodder-overturned-on-terminal-road-and-traffic-was-blocked)