---
title: "#accident | ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു"
english_title: "A #scooter #rider #died #tragically after #falling under a #trailer #lorry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203547/a-scooter-rider-died-tragically-after-falling-under-a-trailer-lorry"
published_at: "2024-05-06T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638ead5d6238_death.jpg"
keywords: []
---

# #accident | ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു

> **Lead Summary:** തുറവൂർ: ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു.

## Article Content

തുറവൂർ: ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക ദാരുണമായി മരിച്ചു.

കോടംതുരുത്ത് അഴിനാക്കൽ ലിൻസന്റിന്റെ ഭാര്യ ലിസ (കൊച്ചുത്രേസ്യ -40) ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങര ജങ്ഷന് തെക്കുവശം രാവിലെ എട്ടോടെ ആയിരുന്നു അപകടം.

റോഡിലെ ചെറിയ കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203547/a-scooter-rider-died-tragically-after-falling-under-a-trailer-lorry)