---
title: "#water | വെള്ളമെത്തിക്കാനുള്ള ലീഡിങ് ചാൽ നിർമാണം തുടങ്ങി"
english_title: "The #construction of the #leading ditch to #bring #water has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202059/the-construction-of-the-leading-ditch-to-bring-water-has-started"
published_at: "2024-04-30T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66306ab5cfef4_water.jpg"
keywords: []
---

# #water | വെള്ളമെത്തിക്കാനുള്ള ലീഡിങ് ചാൽ നിർമാണം തുടങ്ങി

> **Lead Summary:** **കൂത്താട്ടുകുളം :** മുത്തോലപുരം, വെട്ടിയോടി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ലീഡിങ് ചാൽ നിർമാണം തുടങ്ങി.

## Article Content

**കൂത്താട്ടുകുളം :** മുത്തോലപുരം, വെട്ടിയോടി പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ലീഡിങ് ചാൽ നിർമാണം തുടങ്ങി.

കാഡ (കമാന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി) പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് അനുവദിച്ചത്. ജലലഭ്യത ഉറപ്പായാൽ പാടത്ത് വർഷത്തിൽ രണ്ടു തവണ നെൽക്കൃഷി നടത്താനാകും, കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും.

നിര്‍മാണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന യോ​ഗത്തില്‍ പാടശേഖര സമിതി പ്രസിഡന്റ്‌ ആഗസ്തി കളപ്പുര അധ്യക്ഷനായി.

പദ്ധതിക്ക് മുൻകൈയെടുത്ത, ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിന്റിങ് കമ്മിറ്റി അധ്യക്ഷൻ ഡോജിൻ ജോൺ അരഞ്ഞാണി എന്നിവർക്ക് സമിതി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202059/the-construction-of-the-leading-ditch-to-bring-water-has-started)