#injured | ജീവകാരുണ്യ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു

#injured | ജീവകാരുണ്യ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു
Apr 30, 2024 09:11 AM | By Amaya M K

മരട് : (piravomnews.in) ജീവകാരുണ്യ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു.

ജനകീയ രക്തദാനസേന ജില്ലാ ചീഫ് കോ–- ഓർഡിനേറ്ററും ടാക്സി ഡ്രൈവറുമായ തേവരയിൽ താമസിക്കുന്ന മലപ്പുറം പിലാശേരി വീട്ടിൽ ഷാഹുൽ ഹമീദിനെ(29)യാണ് ആക്രമിച്ചത്. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം.

വൈറ്റില തൈക്കൂടം പുതിയറോഡിനുസമീപം ഇദ്ദേഹം സഞ്ചരിച്ച കാറിനൊപ്പം ബൈക്കിൽ എത്തിയവരാണ്‌ ആക്രമിച്ചത്‌. രണ്ടുമൂന്നു തവണ അപകടകരമായ രീതിയിൽ ബൈക്ക്‌ ഓടിച്ചെത്തി. തൈക്കൂടം ബണ്ട് റോഡിലേക്ക് പ്രവേശിച്ചപ്പോൾ കാറിന്റെ പുറകിൽ ഹെൽമെറ്റ് കൊണ്ട് അടിച്ചു.

കാർ നിർത്തി ഇറങ്ങിയപ്പോൾ കണ്ണിലേക്ക്‌ കുരുമുളക് സ്പ്രേ അടിച്ചശേഷം ഹെൽമെറ്റ്‌ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.

കാറിന്റെ ഗ്ലാസും അടിച്ചുതകർത്തു. തലയ്ക്കും ചുമലിനും മുറിവേറ്റ ഷാഹുൽ ഹമീദ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മരട് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

A #group on a bike #attacked the #charity #worker and #injured him

Next TV

Related Stories
#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

May 20, 2024 08:54 AM

#agriculture | കൃഷിക്കൊപ്പം കളമശേരി ; 327 കോടിയുടെ കൃഷിവികസന പദ്ധതി തയ്യാർ

ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ഡിപിആർ പ്രകാശിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്...

Read More >>
#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

May 20, 2024 08:46 AM

#handedover | കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ മാല ഉടമസ്ഥനെ ഏൽപ്പിച്ചു

നഷ്ടപ്പെട്ടത് സിസിടിവിയിൽ പതിഞ്ഞിരുന്നില്ല. ഓടക്കാലി പി എൻ കൃഷ്ണൻനായർ സ്മാരകമന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂസഫ്, ഉടമയ്ക്ക് മാല...

Read More >>
#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

May 20, 2024 08:37 AM

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന്...

Read More >>
#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

May 20, 2024 08:32 AM

#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് മാർച്ചിൽ രാഷ്ട്രപതിയുടെ ഉത്തരവും...

Read More >>
#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

May 20, 2024 08:23 AM

#protest | മലയിൽനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

കോഴിഫാമിനുവേണ്ടി മണ്ണടിച്ച് നികത്തിയിട്ട് പ്ലൈവുഡ് ഫാക്ടറി തുടങ്ങാനാണ് ഉടമയുടെ ലക്ഷ്യമെന്ന് നാട്ടുകാർ...

Read More >>
#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

May 20, 2024 08:12 AM

#heavyrain | കനത്ത മഴ ; മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു

പഞ്ചായത്തിലെ നടുവട്ടം മുണ്ടങ്ങാമറ്റം റോഡിലെ കുന്നിലങ്ങാടി സാമൂഹ്യ ജലസേചനപദ്ധതിയുടെ കുളത്തിന്റെ വശമാണ് ഇടിഞ്ഞത്....

Read More >>
Top Stories