---
title: "#election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം"
english_title: "#Voting in the #last #hours"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/200773/voting-in-the-last-hours"
published_at: "2024-04-24T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628868cf22d9_vote.jpg"
keywords: []
---

# #election | അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിച്ച് ഓട്ടപ്ര​ദക്ഷിണം

> **Lead Summary:** **കൊച്ചി :** തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വിവിധ മണ്ഡലങ്ങളിലെ ഓട്ടപ്രദക്ഷിണത്തിലായിരുന്നു എറണാകുളത്തെ സ്ഥാനാർഥികൾ.

## Article Content

**കൊച്ചി :** തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വിവിധ മണ്ഡലങ്ങളിലെ ഓട്ടപ്രദക്ഷിണത്തിലായിരുന്നു എറണാകുളത്തെ സ്ഥാനാർഥികൾ.

ആഴ്‌ചകൾനീണ്ട പര്യടനമായിരുന്നിട്ടും ചില പ്രദേശങ്ങൾ വിട്ടുപോയിട്ടുണ്ട്‌. ഒരിക്കൽക്കൂടി വരണമെന്ന്‌ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്ന പ്രദേശങ്ങളുമുണ്ട്‌.

അവസാന മണിക്കൂറുകളിൽ അവിടങ്ങളിലേക്കും ഓടിയെത്താനുള്ള തിരക്കിലായിരുന്നു സ്ഥാനാർഥികൾ. എൽഡിഎഫ്‌ സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചർ കാക്കനാട്‌ ഇൻഫോപാർക്ക്‌ ക്യാമ്പസിലേക്കാണ്‌ രാവിലെ പോയത്‌.

ടീച്ചർ വരുന്നതറിഞ്ഞ്‌ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന യുവതീയുവാക്കൾ കാത്തുനിന്നിരുന്നു. അഭിവാദ്യങ്ങൾ അർപ്പിച്ചും പനിനീർപൂക്കൾ നൽകിയും വരവേറ്റ അവരോട്‌ ജോലിയുമായി ബന്ധപ്പെട്ട വിശേഷങ്ങളും പരാതികളും ചോദിച്ചറിഞ്ഞു.

ഉറച്ച പിന്തുണയറിയിച്ച ഇൻഫോപാർക്ക്‌ ജീവനക്കാരോട്‌ യാത്രപറഞ്ഞ്‌ പറവൂരിലേക്കാണ്‌ പോയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/200773/voting-in-the-last-hours)