#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി

#bomb | നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി
Apr 24, 2024 09:20 AM | By Amaya M K

അങ്കമാലി : (piravomnews.in) അങ്കമാലി നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഭീഷണി പരിഭ്രാന്തി പരത്തി.

ചൊവ്വ പകൽ 11.45-ന് അങ്കമാലി പൊലീസ് സ്‌റ്റേഷനിലേക്കാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചു എന്ന ഫോൺ സന്ദേശം എത്തിയത്.

അഞ്ച് നാടൻബോംബുകൾ നഗരസഭയിൽ വച്ചിട്ടുണ്ടെന്നും അതി​ന്റെ തിരിയോടുചേർത്ത് ചന്ദനത്തിരി കത്തിച്ചുവച്ചിട്ടുണ്ട് എന്നുമായിരുന്നു ഭീഷിണി. ഉടന്‍ പൊലീസ് നഗരസഭയിലെത്തി എല്ലാവരെയും ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

നാലുനില കെട്ടിടം മുഴുവൻ പരിശോധിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധന ഒരുമണിക്കൂർ നീണ്ടു. ഇരിങ്ങാലക്കുട സ്വദേശി സോനു ജോൺസനാണ് വ്യാജസന്ദേശം പൊലീസിന്‌ നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി.

ഇയാളുടെ പേരിൽ കേസെടുത്തു. പരിശോധനകള്‍ക്കുശേഷം പകല്‍ 1.30 ഓടെ ജീവനക്കാരെയും ആവശ്യങ്ങൾക്കായി എത്തിയവരെയും നഗരസഭാ കെട്ടിടത്തില്‍ പ്രവേശിപ്പിച്ചു.

A #bomb threat at the #municipal #office caused panic

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

May 4, 2024 01:21 PM

#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക്...

Read More >>
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
Top Stories