#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌

#roadshow | ഷൈൻ ടീച്ചറിന്റെ മെഗാ റോഡ്‌ഷോ ഇന്ന്‌
Apr 24, 2024 09:13 AM | By Amaya M K

കൊച്ചി : (piravomnews.in) എൽഡിഎഫ്‌ സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടിയുടെ കൊട്ടിക്കലാശം എറണാകുളം മണ്ഡലം മുഴുവൻ പിന്നിട്ടുള്ള മെഗാ റോഡ്‌ ഷോയോടെ.

ബുധൻ രാവിലെ എട്ടിന്‌ പൂത്തോട്ടയിൽനിന്ന്‌ തുറന്നവാഹനത്തിൽ ആരംഭിക്കുന്ന റോഡ്‌ ഷോയ്‌ക്ക്‌ വൈകിട്ട്‌ നാലോടെ പാലാരിവട്ടം ജങ്ഷനിൽ ആവേശക്കലാശമാകും.

പ്രധാന പാതകളിലൂടെ കടന്നുപോകുന്ന റോഡ്‌ ഷോയുടെ പ്രചാരണ വാഹനങ്ങളും നൂറോളം ഇരുചക്രവാഹനങ്ങളിൽ എൽഡിഎഫ്‌ പ്രവർത്തകരും അകമ്പടിയാകും.

വൈക്കം റോഡിലൂടെ തൃപ്പൂണിത്തുറയിലെത്തുന്ന റോഡ്‌ ഷോ വടക്കേക്കോട്ടയിലൂടെ പേട്ടയിൽനിന്ന്‌ മരടിലേക്ക്‌ തിരിഞ്ഞ്‌ പള്ളുരുത്തിയിലെത്തും.

ജയലക്ഷ്‌മി തിയറ്ററിന്റെ പടിഞ്ഞാറ്‌ വഴി കഴുത്തുമുട്ട്‌, പരിപ്പ്‌ ജങ്ഷൻ, കപ്പലണ്ടി മുക്ക്‌, പനയപ്പിള്ളിവഴി തോപ്പുംപടിയിലെത്തി ബിഒടി പാലത്തിലൂടെ വാത്തുരുത്തി പിന്നിട്ട്‌ തേവരയിലും എംജി റോഡിലൂടെ പള്ളിമുക്കിലുമെത്തും.

മാധവഫാർമസി ജങ്ഷനിൽനിന്ന്‌ ബാനർജി റോഡിലൂടെ ഗോശ്രീ പാലംവഴി വല്ലാർപാടം, ഞാറയ്‌ക്കൽ എന്നിവിടങ്ങൾ പിന്നിട്ട്‌ ചെറായിയിൽ ഉച്ചഭക്ഷണം. പകൽ 1.30ന്‌ പറവൂരിലേക്ക്‌. ചെറിയപ്പിള്ളിയിൽനിന്ന്‌ കൂനമ്മാവ്‌, പാനായിക്കുളംവഴി കടുങ്ങല്ലൂരിൽ.

മുപ്പത്തടം, പാതാളം, കളമശേരി, ഇടപ്പള്ളി ടോൾവഴി തൃക്കാക്കരയിൽ. അവിടെനിന്ന്‌ കാക്കനാട്‌, വാഴക്കാല, ആലിൻചുവടുവഴി നാലിന്‌ പാലാരിവട്ടത്ത്‌. തുടർന്ന്‌ എൽഡിഎഫ്‌ പ്രവർത്തകരുടെ ആവേശം കൊടുമുടിയേറ്റി പ്രചാരണത്തിന്‌ സമാപനം.

യുഡിഎഫ്‌ സ്ഥാനാർഥി ഹൈബി ഈഡന്റെ റോഡ്‌ ഷോ വൈകിട്ട്‌ നാലിന്‌ കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന്‌ ആരംഭിച്ച്‌ ടൗൺഹാളിനുമുന്നിൽ സമാപിക്കും.

എൻഡിഎ സ്ഥാനാർഥി ഡോ. കെ എസ്‌ രാധാകൃഷ്‌ണന്റെ റോഡ്‌ ഷോ വൈകിട്ട്‌ നാലിന്‌ എംജി റോഡിലെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽനിന്ന്‌ ആരംഭിച്ച്‌ മാധവ ഫാർമസി ജങ്ഷനിൽ സമാപിക്കും.

#ShineTeacher's #mega #roadshow #today

Next TV

Related Stories
#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

May 6, 2024 10:19 AM

#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ്...

Read More >>
#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

May 6, 2024 10:10 AM

#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

പ്ലാന്റിലേക്ക്‌ വൈദ്യുതി എത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ ചെലവും വൈദ്യുതി ബിൽ തുകയും ബിപിസിഎൽ ചെലവാക്കും. 25 വർഷത്തെ ആവശ്യം മുന്നിൽക്കണ്ടാണ്‌...

Read More >>
#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

May 6, 2024 10:02 AM

#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

ഇവരുടെ വിശദമായ മൊഴി എടുത്തിട്ടില്ല. കസ്‌റ്റഡിയിൽ വാങ്ങിയശേഷം മൊഴിയെടുക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌. ഡിഎൻഎ ടെസ്‌റ്റ്‌ നടത്താൻ...

Read More >>
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
Top Stories










News Roundup