---
title: " #roadshow | കോലഞ്ചേരി ടൗണിൽ ഡിജെ റോഡ്‌ ഷോ നടത്തി"
english_title: "#DJ held a #road #show in #Kolanchery #town"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/200333/dj-held-a-road-show-in-kolanchery-town"
published_at: "2024-04-22T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66260f3371406_road.jpg"
keywords: []
---

#  #roadshow | കോലഞ്ചേരി ടൗണിൽ ഡിജെ റോഡ്‌ ഷോ നടത്തി

> **Lead Summary:** **കോലഞ്ചേരി :** ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടത്‌ യുവജന സംഘടനകൾ കോലഞ്ചേരി ടൗണിൽ ഡിജെ റോഡ്‌ ഷോ നടത്തി.

## Article Content

**കോലഞ്ചേരി :** ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടത്‌ യുവജന സംഘടനകൾ കോലഞ്ചേരി ടൗണിൽ ഡിജെ റോഡ്‌ ഷോ നടത്തി.

വിവിധ കേന്ദ്രങ്ങളിൽനിന്ന് ബൈക്ക് റാലിയുമായെത്തിയ യുവത ടൗണിൽ ഡിജെയുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് റോഡ്‌ ഷോ സംഘടിപ്പിച്ചത്.

സിപിഐ എം ഏരിയ സെക്രട്ടറി സി കെ വർഗീസ് ഫ്ലാഗ്ഓഫ്‌ ചെയ്തു. എൽഡിവൈഎഫ് നേതാക്കളായ വിഷ്ണു ജയകുമാർ, ടി എ അബ്ദുൾ സമദ്, ജിത്തു ഹരിദാസ്, ബേസിൽ ജോൺ, പ്രണവ് പ്രഭാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/200333/dj-held-a-road-show-in-kolanchery-town)