---
title: "#murder | തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു"
english_title: "A man who was #stabbed by a neighbor #died in #Thrikkakara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/198837/a-man-who-was-stabbed-by-a-neighbor-died-in-thrikkakara"
published_at: "2024-04-15T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cb22d43bc4_crime.jpg"
keywords: []
---

# #murder | തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു

> **Lead Summary:** **കൊച്ചി: ** തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു. കെന്നടിമുക്ക് മാമ്പളളിപറമ്പ് സ്വദേശി മനു ജോയ് ആണ് മരിച്ചത്.

## Article Content

**കൊച്ചി: ** തൃക്കാക്കരയില്‍ അയല്‍വാസിയുടെ കുത്തേറ്റയാള്‍ മരിച്ചു. കെന്നടിമുക്ക് മാമ്പളളിപറമ്പ് സ്വദേശി മനു ജോയ് ആണ് മരിച്ചത്.

സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ മനുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ജെസ്വിനെ പൊലീസ് കസ്റ്റഡിയിലെത്തു. കാറ്ററിങ് തൊഴിലാളിയാണ് മനു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/198837/a-man-who-was-stabbed-by-a-neighbor-died-in-thrikkakara)