---
title: "#comicstrip | ദൈർഘ്യമേറിയ കോമിക് സ്ട്രിപ്പുമായി റോഷ്‌ന"
english_title: "#Roshna with a #long #comicstrip"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/198835/roshna-with-a-long-comicstrip"
published_at: "2024-04-15T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cb08446160_strip.jpg"
keywords: []
---

# #comicstrip | ദൈർഘ്യമേറിയ കോമിക് സ്ട്രിപ്പുമായി റോഷ്‌ന

> **Lead Summary:** **കൊച്ചി :** ദൈർഘ്യമേറിയ കോമിക് സ്ട്രിപ്പുമായി കോഴിക്കോട്‌ സ്വദേശിനി റോഷ്‌ന. 430 മീറ്ററുള്ള കോമിക് സ്ട്രിപ്പാണ്‌ റോഷ്‌ന ഒരുക്കിയത്‌.

## Article Content

**കൊച്ചി :** ദൈർഘ്യമേറിയ കോമിക് സ്ട്രിപ്പുമായി കോഴിക്കോട്‌ സ്വദേശിനി റോഷ്‌ന. 430 മീറ്ററുള്ള കോമിക് സ്ട്രിപ്പാണ്‌ റോഷ്‌ന ഒരുക്കിയത്‌.

കുത്തബ് മിനാറിന്റെ ഉയരത്തേക്കാൾ ആറുമടങ്ങുള്ള കോമിക് സ്ട്രിപ്പ് 1250 കടലാസ് കഷ്ണങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. 200 പേനകൾ ഉപയോഗിച്ചാണ് വരച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മാർക്കർ പേന സൃഷ്ടിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടിയ മുഹമ്മദ് ദിലീഫിന്റെ മകളാണ് 18കാരിയായ റോഷ്‌ന. ഹിസ്റ്ററി ടിവിയുടെ ഒഎംജി! യേ മേരാ ഇന്ത്യ എന്ന പരിപാടിയിൽ തിങ്കൾ രാത്രി എട്ടിന്‌ റോഷ്‌നയുടെ വിജയകഥ പ്രദർശിപ്പിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/198835/roshna-with-a-long-comicstrip)