---
title: "#Amballur | ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വായനക്കാർക്ക് കണിവെള്ളരി നൽകി വിഷു ആഘോഷം"
english_title: "#Vishu #celebration by giving Kanivellari to the readers at #Amballur #Gramina #Vadaksala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/198825/vishu-celebration-by-giving-kanivellari-to-the-readers-at-amballur-gramina-vadaksala"
published_at: "2024-04-15T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661caa1d1ed40_amballur.jpg"
keywords: []
---

# #Amballur | ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വായനക്കാർക്ക് കണിവെള്ളരി നൽകി വിഷു ആഘോഷം

> **Lead Summary:** **പിറവം :** ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വായനക്കാർക്ക് കണിവെള്ളരി നൽകി വിഷു ആഘോഷം.

## Article Content

**പിറവം :** ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ വായനക്കാർക്ക് കണിവെള്ളരി നൽകി വിഷു ആഘോഷം.

വായനശാലയുടെ നേതൃത്വത്തിൽ പഴയ പഞ്ചായത്ത് കളരിക്കൽപറമ്പിൽ കൃഷി ചെയ്തുണ്ടാക്കിയ കണിവെള്ളരിയാണ് പുസ്തകത്തിനൊപ്പം വായനക്കാർക്ക്‌ നൽകിയത്.

 പഞ്ചായത്തിലെ മികച്ച കർഷക വിലാസിനി രാമൻകുട്ടി കണിവെള്ളരി അമ്പാടി വിജയകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് സി ആർ രാധാകൃഷ്ണൻ അധ്യക്ഷനായി.

കെ ഹരിദാസ്, പി എം ദിവാകരൻ, ജീവൽശ്രീ പി പിള്ള, കെ എസ് രവി, ശശിധരൻ തടത്തിൽ, കെ വി മഞ്ജുമോൾ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/198825/vishu-celebration-by-giving-kanivellari-to-the-readers-at-amballur-gramina-vadaksala)