---
title: "#murder | ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി"
english_title: "The #wife #killed her #husband by #hitting him on the #head"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/198822/the-wife-killed-her-husband-by-hitting-him-on-the-head"
published_at: "2024-04-15T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ca6679d801_murder.jpg"
keywords: []
---

# #murder | ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** **പത്തനംതിട്ട :** പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോടാണ് സംഭവം.

## Article Content

**പത്തനംതിട്ട :** പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോടാണ് സംഭവം.

പടിഞ്ഞാറെ കോളനിയിൽ താമസിക്കുന്ന രത്നാകരൻ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/198822/the-wife-killed-her-husband-by-hitting-him-on-the-head)