പള്ളുരുത്തി : (piravomnews.in) കേന്ദ്രസർക്കാരിന്റെ വയോജനവിരുദ്ധ നയങ്ങൾക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റ് പ്രതിഷേധയോഗം നടത്തി.
ജില്ലാ സെക്രട്ടറി പി വി സുഭാഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കാഥികൻ ഇടക്കൊച്ചി സലിംകുമാർ അസോസിയേഷൻ അംഗത്വം സ്വീകരിച്ചു.
എം എസ് ശോഭിതൻ, ഡാളി ജോർജ്, സി കെ ജോസഫ്, പി ആർ വിജയൻ, സി എം ചന്ദ്രബോസ്, വി എൻ സുബ്രഹ്മണ്യൻ, ടി വി ഷാജി തുടങ്ങിയവർ സംസാരിച്ചു.
A #protest #meeting was held #against the #central #government's #anti-age #policies