---
title: "#murder | അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു"
english_title: "#Gang #leader #hacked to #death in Angamaly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/197962/gang-leader-hacked-to-death-in-angamaly"
published_at: "2024-04-10T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66160fb7e4a9d_murder.jpg"
keywords: []
---

# #murder | അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

> **Lead Summary:** **കൊച്ചി :** അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്.

## Article Content

**കൊച്ചി :** അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്.

പുലർച്ചെ 2 മണിയോടെ ചെങ്ങമ്മനാട് വെച്ചാണ് കൊല നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമന്‍. 2019 ൽ അത്താണിയിൽ ഗില്ലാപ്പി എന്ന അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/197962/gang-leader-hacked-to-death-in-angamaly)