---
title: "#arrested | അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കാപ പ്രതിയെ പോലീസ് പിടികൂടി"
english_title: "The #police #arrested the #angry #suspect who #tried to #kill his #neighbour"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/197730/the-police-arrested-the-angry-suspect-who-tried-to-kill-his-neighbour"
published_at: "2024-04-09T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614c5420edf0_arrest.jpg"
keywords: []
---

# #arrested | അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കാപ പ്രതിയെ പോലീസ് പിടികൂടി

> **Lead Summary:** കൊല്ലം: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കാപ പ്രതിയെ പോലീസ് പിടികൂടി. മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടിൽ ഷാജുവാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.

## Article Content

കൊല്ലം: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കാപ പ്രതിയെ പോലീസ് പിടികൂടി. മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടിൽ ഷാജുവാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.

ഇയാളുടെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിന് സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. 

ഈ വിരോധത്തിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മട്ടുപ്പാവിനു മുകളിൽ ഉറങ്ങിക്കിടന്ന സുനിലിനെ ഇയാൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. 

അസഭ്യംവിളിച്ചുകൊണ്ട് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനുനേരേ വെട്ടുകയായിരുന്നു.ഒഴിഞ്ഞതിനാൽ വെട്ട് കാലിൽക്കൊണ്ട് ആഴത്തിൽ മുറിവേറ്റു. ഷാജു കഴിഞ്ഞവർഷം കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞശേഷം 2023 മേയ് 25-നാണ് പുറത്തിറങ്ങിയത്. 

സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. 

ഇൻസ്പെക്ടർ വി.ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ. അജേഷ്‌കുമാർ, സി.പി.ഒ.മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/197730/the-police-arrested-the-angry-suspect-who-tried-to-kill-his-neighbour)