---
title: "#Periyar | വേനൽ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് താഴ്‌ന്ന്‌ മണൽത്തിട്ടകൾ തെളിഞ്ഞു"
english_title: "As the #summer intensified, the water level in #Periyar fell and the sand dunes became clear"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/197723/as-the-summer-intensified-the-water-level-in-periyar-fell-and-the-sand-dunes-became-clear"
published_at: "2024-04-09T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614c060ae623_periyar.jpg"
keywords: []
---

# #Periyar | വേനൽ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് താഴ്‌ന്ന്‌ മണൽത്തിട്ടകൾ തെളിഞ്ഞു

> **Lead Summary:** **കളമശേരി :** വേനൽ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് താഴ്‌ന്ന്‌ മണൽത്തിട്ടകൾ തെളിഞ്ഞു.

## Article Content

**കളമശേരി :** വേനൽ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് താഴ്‌ന്ന്‌ മണൽത്തിട്ടകൾ തെളിഞ്ഞു.

ഏലൂർ മേത്താനം ഭാഗത്താണ് മണൽത്തിട്ട തെളിഞ്ഞത്. കുടിവെള്ളക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏലൂർ നഗരസഭ വിപുലമായ മുന്നൊരുക്കം നടത്തിയതായി ന​ഗരസഭാധ്യക്ഷന്‍ എ ഡി സുജിൽ പറഞ്ഞു.

ആവശ്യമുള്ള പ്രദേശത്ത് ടാങ്കർലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൗൺസിലർമാർക്ക് നിർദേശം നൽകി. കുടിവെള്ളത്തിന് ബുദ്ധിമുട്ട് വന്നാല്‍ വാർഡ് കൗൺസിലർമാരെ ബന്ധപ്പെടണമെന്ന് അധ്യക്ഷന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/197723/as-the-summer-intensified-the-water-level-in-periyar-fell-and-the-sand-dunes-became-clear)