---
title: "#accident | ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു"
english_title: "Two #youths died in a #collision between a #bike and a #car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/197571/two-youths-died-in-a-collision-between-a-bike-and-a-car"
published_at: "2024-04-08T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613aa8d307dd_death.jpg"
keywords: []
---

# #accident | ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

> **Lead Summary:** മുളന്തുരുത്തി : ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു.

## Article Content

മുളന്തുരുത്തി : ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു.

ആമ്പല്ലൂർ,കാഞ്ഞിരമറ്റം ചാലക്കപ്പാറ റോഡിൽ വിൻഗോസ് വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണമടഞ്ഞു.

അരയൻകാവ് സ്വദേശി ജോയൽ ജോസഫ് (21), ആമ്പല്ലൂർ സ്വദേശിയായ നിസാം (25) എന്നിവരാണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/197571/two-youths-died-in-a-collision-between-a-bike-and-a-car)