---
title: "#viral | വൈറലായി ആചാരങ്ങളും ആർഭാടങ്ങളുമില്ലാതെ വിവാഹം"
english_title: "#Marriage #without #rituals and #pomp as #viral"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/197512/marriage-without-rituals-and-pomp-as-viral"
published_at: "2024-04-08T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661378c79545b_viral.jpg"
keywords: []
---

# #viral | വൈറലായി ആചാരങ്ങളും ആർഭാടങ്ങളുമില്ലാതെ വിവാഹം

> **Lead Summary:** **പെരുമ്പാവൂർ ‍: ** സമൂഹമാധ്യമങ്ങളിൽ ചർച്ചയായി തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെയും ഷൈന രാധാകൃഷ്ണന്റെയും വിവാഹം.

## Article Content

**പെരുമ്പാവൂർ ‍: ** സമൂഹമാധ്യമങ്ങളിൽ ചർച്ചയായി തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെയും ഷൈന രാധാകൃഷ്ണന്റെയും വിവാഹം.

ആചാരങ്ങളും ആർഭാടങ്ങളുമില്ലാതെയായിരുന്നു വിവാഹം. സ്വര്‍ണമണിയാതെയാണ് ഷൈന എത്തിയത്. സ്വർണം ഉപേക്ഷിച്ച് ആർഭാടമില്ലാതെ നടത്തിയ വിവാഹത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചത്.

ചിറ്റൂർ സബ് രജിസ്‌ട്രാർ ഓഫീസിൽ, കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. പനിച്ചയം പാറക്കാട്ട് വീട്ടിൽ, പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂർ മേഖലാ സെക്രട്ടറി ഷാജി സരിഗയുടെയും അശമന്നൂർ പഞ്ചായത്ത് അംഗം സുബിയുടെയും മകനാണ് തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജി.

പാലക്കാട് ചിറ്റൂർ നികുഞ്ജത്തിൽ രാധാകൃഷ്ണന്റെയും സുനന്ദയുടെയും മകളാണ് ഷൈന. പെരുമ്പാവൂരിൽ ശനി രാത്രി നടത്തിയ സ്വീകരണച്ചടങ്ങിൽ സംവിധായകരായ അമൽ നീരദ്, ബി ഉണ്ണിക്കൃഷ്ണൻ, ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, ജഗദീഷ്, വിനയ് ഫോർട്ട്, ടിനി ടോം, ബിനു അടിമാലി, മാല പാർവതി, അനന്യ, ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.

ഭീഷ്മപർവം സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് അസിസ്റ്റന്റ്‌ ഡയറക്ടർ, അസോസിയറ്റ് ഡയറക്ടർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 10 ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നടി റൈനയുടെ ഇരട്ട സഹോദരിയാണ് ഷൈന.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/197512/marriage-without-rituals-and-pomp-as-viral)