---
title: "#arrested | മ്ലാവിനെ വേട്ടയാടി കൊന്ന് മാംസം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ"
english_title: "A man who #tried to #smuggle the #meat after #hunting Mlaw was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/195952/a-man-who-tried-to-smuggle-the-meat-after-hunting-mlaw-was-arrested"
published_at: "2024-04-01T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a2f870f514_arrest.jpg"
keywords: []
---

# #arrested | മ്ലാവിനെ വേട്ടയാടി കൊന്ന് മാംസം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിൽ

> **Lead Summary:** **പെരുമ്പാവൂർ :** മ്ലാവിനെ വേട്ടയാടി കൊന്ന് മാംസം കടത്താൻ ശ്രമിച്ച നായാട്ടുസംഘത്തിലെ ഒരാൾ വനംവകുപ്പിന്റെ പിടിയിലായി.

## Article Content

**പെരുമ്പാവൂർ :** മ്ലാവിനെ വേട്ടയാടി കൊന്ന് മാംസം കടത്താൻ ശ്രമിച്ച നായാട്ടുസംഘത്തിലെ ഒരാൾ വനംവകുപ്പിന്റെ പിടിയിലായി.

മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കോട്ടപ്പടി ചീനിക്കുഴി കല്ലറയ്ക്കൽ വീട്ടിൽ കെ എം ജോൺസനെയാണ് (54) പിടികൂടിയത്. കൂട്ടുപ്രതികളായ കോട്ടപ്പടി കല്ലറയ്ക്കൽ ഷിജോ സെബാസ്റ്റ്യൻ (45), കോട്ടപ്പടി ചെറുവള്ളിപ്പടി സരുൺ ശിവൻ (32) എന്നിവർ ഒളിവിലാണ്.

ഇവരിൽനിന്ന് മൂന്ന് ചാക്കിലാക്കി കടത്തിക്കൊണ്ടുവന്ന 75 കിലോ മ്ലാവിന്റെ മാംസവും രണ്ട് തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ഒരു തോക്ക് സംഭവസ്ഥലത്തുനിന്നും മറ്റൊരു തോക്ക് ജോൺസന്റെ വീട്ടിൽനിന്നുമാണ് കണ്ടെടുത്തത്.

ശനി പുലർച്ചെ മേക്കപ്പാല വനത്തിലെ കണ്ണകട പേഴാട് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഈസ്റ്ററിന് വിൽപ്പന നടത്തുന്നതിനാണ് മ്ലാവിനെ വേട്ടയാടിയത്.

മേക്കപ്പാല ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ കെ മനോജ്കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ മനോജ്, അനൂപ് വാസു, ജിതേഷ് വാര്യർ, എസ് കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജോൺസനെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/195952/a-man-who-tried-to-smuggle-the-meat-after-hunting-mlaw-was-arrested)