---
title: "#death | പുളി പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു"
english_title: "An #old #man who #climbed to pick #tamarind fell from the #tree and #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/195890/an-old-man-who-climbed-to-pick-tamarind-fell-from-the-tree-and-died"
published_at: "2024-03-31T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609737fce63c_death.jpg"
keywords: []
---

# #death | പുളി പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു

> **Lead Summary:** പാലക്കാട്: കല്ലടത്തൂരില്‍ പുളിങ്ങ പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു. 

## Article Content

പാലക്കാട്: കല്ലടത്തൂരില്‍ പുളിങ്ങ പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു. 

ഒതളൂർ സ്വദേശി നമ്പത്ത് മേപ്പുറം വീട്ടിൽ കൃഷ്ണൻ (62 വയസ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം.

പുളിങ്ങ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് പിടി വിട്ട് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/195890/an-old-man-who-climbed-to-pick-tamarind-fell-from-the-tree-and-died)