---
title: "#arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "The girl who was #walking #home from the bus was #abducted. Attempt to leave: Two #arrested in the #case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/195320/the-girl-who-was-walking-home-from-the-bus-was-abducted-attempt-to-leave-two-arrested-in-the-case"
published_at: "2024-03-29T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66066ef4ceb0d_arrst.jpg"
keywords: []
---

# #arrest | ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** മു​ണ്ട​ക്ക​യം: ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

മു​ണ്ട​ക്ക​യം: ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ രാ​ഹേ​ഷ് രാ​ജീ​വ് (24), സ​ജി​ത്ത് എം.​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​​ന്നു പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ വാ​ഹ​ന​വു​മാ​യി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/195320/the-girl-who-was-walking-home-from-the-bus-was-abducted-attempt-to-leave-two-arrested-in-the-case)