---
title: "#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു"
english_title: "#National #Cheating Day #observed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/195261/national-cheating-day-observed"
published_at: "2024-03-29T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66064b9b04f47_cheatingday.jpg"
keywords: []
---

# #NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

> **Lead Summary:** മട്ടാഞ്ചേരി : പോർട്ട്‌ ആൻഡ് ഡോക് തൊഴിലാളി യൂണിയനുകളുടെ ദേശീയ ഏകോപനസമിതി രാജ്യവ്യാപകമായി എല്ലാ തുറമുഖങ്ങളിലും ദേശീയ വഞ്ചനദിനം ആചരിച്ചു,

## Article Content

മട്ടാഞ്ചേരി : പോർട്ട്‌ ആൻഡ് ഡോക് തൊഴിലാളി യൂണിയനുകളുടെ ദേശീയ ഏകോപനസമിതി രാജ്യവ്യാപകമായി എല്ലാ തുറമുഖങ്ങളിലും ദേശീയ വഞ്ചനദിനം ആചരിച്ചു,

പ്രതിഷേധസംഗമം നടത്തുകയും ചെയ്തു. വേതന പരിഷ്കരണം അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, വേതന പരിഷ്കരണത്തിന് തടസ്സമാകുന്ന കേന്ദ്രസർക്കാരിന്റെ ഉപാധികൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വഞ്ചനദിനാചരണവും പ്രതിഷേധസംഗമവും നടത്തിയത്.

കൊച്ചിൻ പോർട്ട്‌ ജോയിന്റ് ട്രേഡ് യൂണിയൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചി തുറമുഖ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധയോഗത്തിൽ പി എം മുഹമ്മദ്‌ ഹനീഫ് അധ്യക്ഷനായി. തോമസ് സെബാസ്റ്റ്യൻ, സി ഡി നന്ദകുമാർ, വി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/195261/national-cheating-day-observed)