---
title: "#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ"
english_title: "10 people #arrested with #chemical #intoxicants"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/195252/10-people-arrested-with-chemical-intoxicants"
published_at: "2024-03-29T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606489266050_arrest.jpg"
keywords: []
---

# #arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

> **Lead Summary:** **കൊച്ചി :** എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതികളടക്കം 10 പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

## Article Content

**കൊച്ചി :** എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതികളടക്കം 10 പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

കുന്നംകുളം അഞ്ഞൂർ മുട്ടിൽ എം എസ്‌ ശരത് (25), പാലക്കാട്‌ കരിക്കാട് ചാലുശേരി തെഴത്തേർവളപ്പിൽ ടി വി മഹേഷ് (22), മലപ്പുറം പൊന്നാനി ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്മൽ (23), തൃശൂർ കോട്ടപ്പടി തൊഴിയൂർ മണികണ്ഠത്ത് എം എം ജിതിൻ (21),

പൊന്നാനി നാണുമുക്ക് അന്തനാത്ത് മുബാഷർ (23), മലപ്പുറം പാവിട്ടപുറം ഒതലൂർ ഇല്ലിക്കൽ മുഹമ്മദ് ഷഫീഖ് (23), മലപ്പുറം പൊന്നാനി ഒതംകുളം റോഡ് അമ്പലത്ത് എ വി സാബിർ (25), മലപ്പുറം എടപ്പാൾ കൊളയേലമ്പ് ഞാങ്ങാട്ടുവളപ്പിൽ എൻ വി ആകാശ് (20), മലപ്പുറം വട്ടക്കുളം പൂവത്തങ്ങാടി പി എസ് ശ്യാം സുധീർ (23), പൊന്നാനി കുറ്റിക്കാട് വെട്ടത്തിങ്കര വി കെ നവനീത് (24) എന്നിവരാണ് പിടിയിലായത്.

പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കടവന്ത്ര സത്യനാരായണ ലെയ്നിലെ വീട്ടിൽ ചൊവ്വ രാത്രി സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേർന്നു നടത്തിയ പരിശോധനയിലാണ്‌ 3.45 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

നഗരത്തിൽ ഗുണ്ടാപ്രവർത്തനം ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നും വധശ്രമം, ലഹരി കടത്തൽ തുടങ്ങിയ കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടവരാണ്‌ മഹേഷ്, ശരത് എന്നിവർ. വധശ്രമക്കേസിൽ പ്രതിയാണ് മുഹമ്മദ് ഷഫീഖ്. മുഹമ്മദ് അജ്മൽ ലഹരിക്കേസിലും ആകാശ്, നവനീത്, ശ്യാം സുധീർ എന്നിവർ ലഹരി, അടിപിടി കേസുകളിലും പ്രതികളാണെന്ന്‌ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/195252/10-people-arrested-with-chemical-intoxicants)