---
title: "#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി"
english_title: "#Mary's #dream of a #family #home #came #true"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194687/marys-dream-of-a-family-home-came-true"
published_at: "2024-03-27T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660367e3bc7e4_home.jpg"
keywords: []
---

# #home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

> **Lead Summary:** അങ്കമാലി സ്വിറ്റ്സർലൻഡ്‌ മലയാളിയുടെ കൈത്താങ്ങുകൂടിയായതോടെ അയ്യമ്പുഴ ചീനംചിറ പുതുശേരി മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി.

## Article Content

അങ്കമാലി സ്വിറ്റ്സർലൻഡ്‌ മലയാളിയുടെ കൈത്താങ്ങുകൂടിയായതോടെ അയ്യമ്പുഴ ചീനംചിറ പുതുശേരി മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി.

സന്തോഷത്തോടെ ഇനി മേരിക്കും കുടുംബത്തിനും അന്തിയുറങ്ങാം. ലൈഫ് പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ ലഭിച്ച ഫണ്ടുകൊണ്ടാണ് വീട് നിർമാണം തുടങ്ങിയത്.

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക നൽകിയത്.

നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ലോക കേരളസഭയുടെ ജർമൻ പ്രതിനിധി പോൾ ഗോപുരത്തിങ്കൽ കൈമാറി. നിർമാണ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത ജോയി മൈപ്പാൻ അധ്യക്ഷനായി.

ജർമൻ മലയാളി അസോസിയേഷൻ പ്രതിനിധി ജെമാ പോൾ ഗോപുരത്തിങ്കൽ, മഞ്ഞപ്ര പഞ്ചായത്ത്‌ മുൻ അംഗം എം പി തര്യൻ, അജിൽസ് ജോർജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194687/marys-dream-of-a-family-home-came-true)