---
title: "#arrest |യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി 2 വർഷത്തിനു ശേഷം പിടിയിൽ "
english_title: "The #accused who tried to #kill the young #woman was #arrested after 2 years"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194258/the-accused-who-tried-to-kill-the-young-woman-was-arrested-after-2-years"
published_at: "2024-03-25T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66012e6520030_arrest.jpg"
keywords: []
---

# #arrest |യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി 2 വർഷത്തിനു ശേഷം പിടിയിൽ 

> **Lead Summary:** കൊച്ചി: നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടു വർഷത്തിനു ശേഷം പിടിയിൽ.

## Article Content

കൊച്ചി: നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ടു വർഷത്തിനു ശേഷം പിടിയിൽ.

2022 ഡിസംബർ മൂന്നിന് കലൂർ ആസാദ് റോഡിൽ വച്ച് ബംഗാൾ സ്വദേശിനിയായ സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ഫാറൂഖിനെ എറണാകുളം നോർത്ത് പൊലീസ് ഗോവയിൽ നിന്നാണ് പിടികൂടിയത്.

ബ്യൂട്ടിപാർലർ ജീവനക്കാരിയായ സന്ധ്യയുടെ മുൻ സുഹൃത്താണ് ബംഗാൾ സ്വദേശിയായ ഫാറൂഖ്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി നോർത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതി ഗോവയിൽ ജോലി ചെയ്തു വരികയായിരുന്നു.

നേരത്തെ കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ ഫാറൂഖ് ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ സന്ധ്യയെ ഫാറൂഖ് സ്കൂട്ടറിലെത്തി തടഞ്ഞു നിർത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

തർക്കം മൂത്തപ്പോൾ, ഫാറൂഖ് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ടു പലതവണ വെട്ടി. കഴുത്തിനുള്ള ഒരു വെട്ട് കൂടെയുണ്ടായിരുന്ന സുഹൃത്ത് തടഞ്ഞു.

തുടർന്ന് രണ്ടു തവണ കൂടി വെട്ടി. സന്ധ്യയുടെ ഇടതു കൈയ്ക്കും പുറത്തും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. ഫാറൂഖുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് അക്രമത്തിനു കാരണമെന്നു സന്ധ്യ പൊലീസിനു മൊഴി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194258/the-accused-who-tried-to-kill-the-young-woman-was-arrested-after-2-years)