---
title: "#Mulanthuruthi | മുളന്തുരുത്തിയിൽ തെരഞ്ഞെടുപ്പിന്റെ മറവിൽ നെൽവയലുകൾ നികത്തുന്നു"
english_title: "In #Mulanthuruthi, #paddy #fields are #filled in the guise of #elections"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/194150/in-mulanthuruthi-paddy-fields-are-filled-in-the-guise-of-elections"
published_at: "2024-03-25T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6600efa3a52cf_paddy.jpg"
keywords: []
---

# #Mulanthuruthi | മുളന്തുരുത്തിയിൽ തെരഞ്ഞെടുപ്പിന്റെ മറവിൽ നെൽവയലുകൾ നികത്തുന്നു

> **Lead Summary:** **മുളന്തുരുത്തി :** മുളന്തുരുത്തിയിൽ തെരഞ്ഞെടുപ്പിന്റെ മറവിൽ നെൽവയലുകൾ നികത്തുന്നു. പെരുമ്പിള്ളി‌ 14–-ാം വാർഡിലാണ് ഭൂവുടമകൾ നെൽവയലുകൾ നികത്താന്‍ ശ്രമിക്കുന്നത്.

## Article Content

**മുളന്തുരുത്തി :** മുളന്തുരുത്തിയിൽ തെരഞ്ഞെടുപ്പിന്റെ മറവിൽ നെൽവയലുകൾ നികത്തുന്നു. പെരുമ്പിള്ളി‌ 14–-ാം വാർഡിലാണ് ഭൂവുടമകൾ നെൽവയലുകൾ നികത്താന്‍ ശ്രമിക്കുന്നത്.

അനധികൃതമായി വയൽ നികത്തുന്നതിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റി റവന്യു അധികൃതർക്ക് പരാതി നൽകി.

എന്നാൽ, അധികാരികളുടെ വിലക്ക് ലംഘിച്ച് നെൽവയൽ രൂപഭേദപ്പെടുത്തൽ തുടരുകയാണ്. പ്രദേശത്താകെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സന്ദർഭത്തിൽ നെൽവയൽ നികത്തുന്നതിനെതിരെ കർശനനടപടി

സ്വീകരിക്കണമെന്നും രൂപഭേദപ്പെടുത്തിയ പാടശേഖരങ്ങൾ പൂർവസ്ഥിതിയിൽ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കർഷക തൊഴിലാളി യൂണിയൻ ഭാരവാഹികളായ ബിനു കെ ബേബി, എം ടി ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/194150/in-mulanthuruthi-paddy-fields-are-filled-in-the-guise-of-elections)