---
title: "#brutallybeaten | നടുറോഡിൽ ഓട്ടോഡ്രൈവരെ ക്രൂരമായി മർദ്ദിച്ച് അക്രമിസംഘം"
english_title: "The #gang #brutally beat up the auto #driver in the #middle of the #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193734/the-gang-brutally-beat-up-the-auto-driver-in-the-middle-of-the-road"
published_at: "2024-03-23T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe545f472ed_police.jpg"
keywords: []
---

# #brutallybeaten | നടുറോഡിൽ ഓട്ടോഡ്രൈവരെ ക്രൂരമായി മർദ്ദിച്ച് അക്രമിസംഘം

> **Lead Summary:** ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവരെ ക്രൂരമായി മർദ്ദിച്ച് അക്രമിസംഘം. 

## Article Content

ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവരെ ക്രൂരമായി മർദ്ദിച്ച് അക്രമിസംഘം. 

പേഴുംകവല സ്വദേശി സുനിൽകുമാറിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഇദ്ദേഹത്തെ റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിനിടെ നിലത്ത് വീണ സുനിൽകുമാറിനെ കമ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥലതർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193734/the-gang-brutally-beat-up-the-auto-driver-in-the-middle-of-the-road)