Mar 23, 2024 09:05 AM

മുളന്തുരുത്തി : (piravomnews.in) മുളന്തുരുത്തിയിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ കാൽനടക്കാരി മരിച്ചു.

മുളന്തുരുത്തി പള്ളിത്താഴം വള്ളകുരിശിന് സമീപം ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. കാർ തൊട്ടടുത്ത വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയും ചെയ്തു.

ആമ്പല്ലൂർ സ്വദേശിയുടെ പേരുള്ളതാണ് വാഹനമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണമായ വാഹനത്തിൽ 4 യുവാക്കളാണ് യാത്ര ചെയ്തിരുന്നത്.

മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തിമേൽനടപടികൾ സ്വീകരിച്ചു.


#Pedestrian #dies #after being hit by a #car in #Mulanturuthi

Next TV

Top Stories