Mar 22, 2024 07:32 PM

പിറവം : (piravomnews.in) ന്യൂ ബസാറിൽ വാടക വീടിന്റെ രണ്ടാം നിലയിൽവീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.

പിറവം ചേറയ്ക്കൽ ബീന (54) യാണ് മരിച്ചത്. വാടക വീടിന്റെ രണ്ടാമത്തെ നിലയിലേക്കുള്ള സ്റ്റെയർ കേസിലാണ് മൃതദേഹം കണ്ടെത്തിയത്.

മുവാറ്റുപുഴയിൽ ജോലിയുള്ള മകൾ വൈകിട്ട് അമ്മയെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സമീപത്തുള്ള കടയിൽ വിവരം അറിയിക്കുകയായിരുന്നു.

കട ഉടമ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ ബീനയെ കണ്ടെത്തിയത്. പരേതനായ ഏലിയാസ് ആണ് ഭർത്താവ്.

The #housewife was #founddead on the #second #floor of the #house

Next TV

Top Stories