---
title: " #Aluva | ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന്‌ അന്തര്‍ദേശീയ അം​ഗീകാരം"
english_title: "International #recognition for #Hemophilia #Treatment Center at #Aluva #District #Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193264/international-recognition-for-hemophilia-treatment-center-at-aluva-district-hospital"
published_at: "2024-03-21T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbb2433f500_aaluva.jpg"
keywords: []
---

#  #Aluva | ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന്‌ അന്തര്‍ദേശീയ അം​ഗീകാരം

> **Lead Summary:** തിരുവനന്തപുരം : ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന്‌ അന്തര്‍ദേശീയ അം​ഗീകാരം.

## Article Content

തിരുവനന്തപുരം : ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന്‌ അന്തര്‍ദേശീയ അം​ഗീകാരം.

വേൾഡ് ബ്ലഡ് ഡിസോർഡർ രജിസ്ട്രിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള വിവരശേഖരണത്തിനും ഏകോപനത്തിനുമാണ്‌ വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം. രക്തം ശരിയായ രീതിയിൽ കട്ടപിടിക്കാത്ത അവസ്ഥയാണ്‌ ഹീമോഫീലിയ.

ജില്ല തിരിച്ച് രോഗികളുടെ പട്ടിക ഉൾക്കൊള്ളുന്ന ഹീമോഫീലിയ ഡയറക്ടറി തയ്യാറാക്കിയിട്ടുണ്ട്‌. ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി ‘ആശാധാര’ വെബ് പോർട്ടലും മൊബൈൽ ആപ്പും സജ്ജമാണ്‌.

ആശാധാര പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 2000 പേർ നിലവിൽ ചികിത്സ തേടുന്നു. ഇവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനും ജില്ലാ, സംസ്ഥാനതലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും ഭരണപരമായ തീരുമാനങ്ങൾക്കും പോർട്ടൽ സഹായകമാണ്.

ആശാധാര പദ്ധതിവഴി 96 കേന്ദ്രങ്ങളിലാണ് ചികിത്സ. പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ ഒരുക്കിയിട്ടുണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193264/international-recognition-for-hemophilia-treatment-center-at-aluva-district-hospital)