---
title: "#protested | കൂത്താട്ടുകുളത്ത് പാടം നികത്തി ; കർഷകത്തൊഴിലാളികൾ പ്രതിഷേധിച്ചു"
english_title: "The #field at #Koothatkulam was #filled; The farm #workers #protested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193261/the-field-at-koothatkulam-was-filled-the-farm-workers-protested"
published_at: "2024-03-21T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbb0c4f021e_koothattu.jpg"
keywords: []
---

# #protested | കൂത്താട്ടുകുളത്ത് പാടം നികത്തി ; കർഷകത്തൊഴിലാളികൾ പ്രതിഷേധിച്ചു

> **Lead Summary:** **കൂത്താട്ടുകുളം : ** നഗരത്തിൽ അശ്വതി കവലയ്‌ക്കുസമീപം രണ്ട് ഏക്കറോളം പാടശേഖരം രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തി.

## Article Content

**കൂത്താട്ടുകുളം : ** നഗരത്തിൽ അശ്വതി കവലയ്‌ക്കുസമീപം രണ്ട് ഏക്കറോളം പാടശേഖരം രാത്രിയുടെ മറവിൽ മണ്ണിട്ട് നികത്തി.

സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നികത്തുഭൂമിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി കൊടിനാട്ടി.

പ്രതിഷേധയോഗം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി സി എൻ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ടി സനൂപ് അധ്യക്ഷനായി.

സിപിഐ എം ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ്, ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, ബെന്നി മാത്യു എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫീസർക്കും ആർഡിഒയ്ക്കും യൂണിയൻ പരാതി നൽകി. സ്ഥലത്ത് റവന്യു അധികൃതർ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193261/the-field-at-koothatkulam-was-filled-the-farm-workers-protested)