---
title: "#stopped | വെല്ലുകുഴി മലയിൽ നടക്കുന്ന മണ്ണുഖനനം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു"
english_title: "#Excavation in #Vellukuzhi #mountain was #stopped by the #leadership of the #locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193021/excavation-in-vellukuzhi-mountain-was-stopped-by-the-leadership-of-the-locals"
published_at: "2024-03-20T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa5897f3903_stop.jpg"
keywords: []
---

# #stopped | വെല്ലുകുഴി മലയിൽ നടക്കുന്ന മണ്ണുഖനനം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു

> **Lead Summary:** കോലഞ്ചേരി : തിരുവാണിയൂർ പഞ്ചായത്ത് ഏഴാം വാർഡ് വെങ്കിട വെല്ലുകുഴി മലയിൽ നടക്കുന്ന മണ്ണുഖനനം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.

## Article Content

കോലഞ്ചേരി : തിരുവാണിയൂർ പഞ്ചായത്ത് ഏഴാം വാർഡ് വെങ്കിട വെല്ലുകുഴി മലയിൽ നടക്കുന്ന മണ്ണുഖനനം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.

ചൊവ്വ രാവിലെ അഞ്ചിന്‌ മലയിൽനിന്ന് മണ്ണുമായി വന്ന ടോറസ് ലോറികൾ നാട്ടുകാർ തടഞ്ഞു. പാരിസ്ഥിതിക ആഘാതപഠനം നടത്താതെയാണ് ദേശീയപാത അതോറിറ്റിക്ക് എന്നപേരിൽ മണ്ണുഖനനത്തിന് അനുമതി നൽകിയതെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം മണ്ണെടുക്കാനുള്ള നീക്കം ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞിരുന്നു. 12 ഏക്കറുള്ള വെല്ലുകുഴി മലയിൽനിന്ന്‌ മണ്ണെടുത്താൽ വെങ്കിട, കുറിഞ്ഞി, പരിയാരം ലക്ഷംവീട് കോളനി എന്നിവിടങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ്‌ സി ആർ പ്രകാശ്, വൈസ് പ്രസിഡന്റ്‌ ഷീജ വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ലിസി അലക്സ്, സിപിഐ എം ലോക്കൽ സെക്രട്ടറി ഐ വി ഷാജി, പഞ്ചായത്ത്‌ അംഗം ബിന്ദു മനോഹരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ പോൾസൺ പീറ്റർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193021/excavation-in-vellukuzhi-mountain-was-stopped-by-the-leadership-of-the-locals)