കൂത്താട്ടുകുളം : (piravomnews.in) എംസി റോഡിൽ അമ്പലംകുന്ന് പമ്പിന് സമീപം ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു.
ആംബുലൻസ് ഡ്രൈവർ കോതമംഗലം വള്ളിയക്കാട്ടിൽ അൻസൽ (24), രണ്ടാർ പുല്ലാത്ത് ടോണി (5), രോഗി രാജാക്കാട് ചിത്തിരപുരം കണ്ടോത്താഴത്ത് രതീഷ് രാജൻ (42), മാതാവ് രാധാമണി (64), ലോറി ഡ്രൈവർ തൃശൂർ കരുന്നാട്ട് ഹരി (25) എന്നിവർക്കാണ് പരുക്കേറ്റത്.
അൻസൽ, രതീഷ് എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്തു നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
അമ്പലംകുന്ന് പമ്പിന് സമീപത്തെ വളവിൽ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ ആംബുലൻസ് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
5 people #including #patient injured in #collision between #ambulance and lorry