---
title: "#Arrest | പൊലീസിന്റെ രാത്രിപരിശോധന തുടരുന്നു; 13 അറസ്‌റ്റ്‌"
english_title: "#Police #night #patrol #continues; 13#Arrest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/192300/police-night-patrol-continues-13arrest"
published_at: "2024-03-17T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f66e700c9db_patrol.jpg"
keywords: []
---

# #Arrest | പൊലീസിന്റെ രാത്രിപരിശോധന തുടരുന്നു; 13 അറസ്‌റ്റ്‌

> **Lead Summary:** കൊച്ചി : നഗരത്തിൽ പൊലീസിന്റെ രാത്രിപരിശോധന തുടരുന്നു. സെൻട്രൽ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച നടത്തിയ പരിശോധനയിൽ 13 പേരെ അറസ്‌റ്റ്‌ ചെയ്‌തു.

## Article Content

കൊച്ചി : നഗരത്തിൽ പൊലീസിന്റെ രാത്രിപരിശോധന തുടരുന്നു. സെൻട്രൽ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ ശനിയാഴ്‌ച നടത്തിയ പരിശോധനയിൽ 13 പേരെ അറസ്‌റ്റ്‌ ചെയ്‌തു.

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 12 പേരും പൊതുസ്ഥലത്തെ മദ്യപാനത്തിന്‌ ഒരാളുമാണ്‌ പിടിയിലായത്‌. കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ്‌, സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ, ജോസ്‌ ജങ്‌ഷൻ, അംബേദ്‌കർ സ്‌റ്റേഡിയം തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

ശനി രാത്രി 7.50ന്‌ തുടങ്ങിയ പരിശോധന രാത്രി പത്തിനാണ്‌ അവസാനിച്ചത്‌. 105 പൊലീസുകാരും വിവിധ സ്‌ക്വാഡുകളും പരിശോധനയിൽ പങ്കാളികളായി.

ലഹരിയിടപാടുകൾ തടയുക, സാമൂഹ്യവിരുദ്ധരെ കണ്ടെത്തുക എന്നിവയാണ്‌ പരിശോധനയുടെ ലക്ഷ്യം. വെള്ളിയാഴ്‌ച വൈറ്റില ഹബ്ബ്‌ കേന്ദ്രീകരിച്ച നടത്തിയ രാത്രിപരിശോധനയിൽ 24 പേർ അറസ്‌റ്റിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/192300/police-night-patrol-continues-13arrest)