---
title: "#suicideattempt | കടം വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുതന്നില്ല;പരസ്യമായി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം "
english_title: "#Borrowed gold and #money not #returned; #Attempted #suicide by #pouring #kerosene on #fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/192222/borrowed-gold-and-money-not-returned-attempted-suicide-by-pouring-kerosene-on-fire"
published_at: "2024-03-16T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5a9dd96862_police.jpg"
keywords: []
---

# #suicideattempt | കടം വാങ്ങിയ സ്വര്‍ണവും പണവും തിരിച്ചുതന്നില്ല;പരസ്യമായി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം 

> **Lead Summary:** പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന് പരാതിപ്പെട്ട് പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച് അമ്പത്തിനാലുകാരി. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവം.

## Article Content

പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന് പരാതിപ്പെട്ട് പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച് അമ്പത്തിനാലുകാരി. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവം.

രജനിത്യാഗരാജൻ എന്ന സ്ത്രീയാണ് പരസ്യമായി ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ചാണ് രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/192222/borrowed-gold-and-money-not-returned-attempted-suicide-by-pouring-kerosene-on-fire)