---
title: "#dowrycase | സ്ത്രീധനപീഡനക്കേസില്‍ ഭര്‍ത്താവിന്റെ സഹോദരനായ രണ്ടാംപ്രതിക്ക് 12 വര്‍ഷം തടവുശിക്ഷ"
english_title: "The second #accused who is the husband's #brother has been #sentenced to 12 years #imprisonment in the #dowry #abuse case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191815/the-second-accused-who-is-the-husbands-brother-has-been-sentenced-to-12-years-imprisonment-in-the-dowry-abuse-case"
published_at: "2024-03-15T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3e81c52a06_dowry.jpg"
keywords: []
---

# #dowrycase | സ്ത്രീധനപീഡനക്കേസില്‍ ഭര്‍ത്താവിന്റെ സഹോദരനായ രണ്ടാംപ്രതിക്ക് 12 വര്‍ഷം തടവുശിക്ഷ

> **Lead Summary:** പാലക്കാട്: സ്ത്രീധനപീഡനക്കേസില്‍ ഭര്‍ത്താവിന്റെ സഹോദരനായ രണ്ടാംപ്രതിക്ക് 12 വര്‍ഷം തടവുശിക്ഷ.

## Article Content

പാലക്കാട്: സ്ത്രീധനപീഡനക്കേസില്‍ ഭര്‍ത്താവിന്റെ സഹോദരനായ രണ്ടാംപ്രതിക്ക് 12 വര്‍ഷം തടവുശിക്ഷ.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം പാണ്ടാങ്ങോട് മുരളീകൃഷ്ണനെയാണ് (മുരുകന്‍-45) പാലക്കാട് സബ്‌കോടതി ജഡ്ജി ദേവിക ലാല്‍ ശിക്ഷച്ചത്. 1,25,000 രൂപ പിഴയുമടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധികതടവ് അനുഭവിക്കണം.

2017 ഫെബ്രുവരി 22-ന് മൂലങ്കോട് ചെട്ടിത്തറക്കാട് അമ്പലപ്പറമ്പില്‍ ബാലന്റെ മകള്‍ ഷീബയെ (29) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

സ്ത്രീധനത്തിന്റെ പേരിലുള്ള മാനസികവും ശാരീരികവുമായ പീഡനത്തെത്തുടര്‍ന്നാണ് മരണമെന്നായിണ് പരാതി. ഭര്‍ത്താവ് കണ്ണനാണ് ഒന്നാംപ്രതി.

കണ്ണന്റെ സഹോദരനും അമ്മയും സഹോദരിയും യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്. വടക്കഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് ആലത്തൂര്‍ ഡിവൈ.എസ്.പി. മുഹമ്മദ് കാസിം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

ഗ്രേഡ് എസ്.ഐ. വിജയകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി ആര്‍. മനോജ്കുമാര്‍ ഹാജരായി. ഒന്നാംപ്രതി കണ്ണന്‍ കേസിന്റെ വിചാരണവേളയില്‍ ഒളിവില്‍ പോയി. മൂന്നാംപ്രതിയും കണ്ണന്റെ അമ്മയുമായ കല്യാണി മരിച്ചിരുന്നു.

കണ്ണന്റെ സഹോദരി രാജാമണിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു. ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191815/the-second-accused-who-is-the-husbands-brother-has-been-sentenced-to-12-years-imprisonment-in-the-dowry-abuse-case)