---
title: "#piravom | പിറവം നഗരസഭാ പരിധിയിൽ പമ്പു ഹൗസുകളിലേക്കുള്ള വൈദ്യുതി വിഛേദിച്ചു"
english_title: "#Electricity to the #pump #houses was cut off in #Piravam #municipal #limits"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191596/electricity-to-the-pump-houses-was-cut-off-in-piravam-municipal-limits"
published_at: "2024-03-14T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2a7889750e_pambhu.jpg"
keywords: []
---

# #piravom | പിറവം നഗരസഭാ പരിധിയിൽ പമ്പു ഹൗസുകളിലേക്കുള്ള വൈദ്യുതി വിഛേദിച്ചു

> **Lead Summary:** പിറവം : കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കെ നഗരസഭാ പരിധിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പമ്പു ഹൗസുകളിലേക്കുള്ള വൈദ്യുതി വിഛേദിച്ചു.

## Article Content

പിറവം : കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കെ നഗരസഭാ പരിധിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പമ്പു ഹൗസുകളിലേക്കുള്ള വൈദ്യുതി വിഛേദിച്ചു.

മാസങ്ങളായി ‍ബിൽ കുടിശികയാതോടെയാണു ഇന്നലെ വൈദ്യുതി വിതരണം നിർത്തിയത്. ഇതോടെ കളമ്പൂർ,കക്കാട്, തോട്ടഭാഗം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലെ പമ്പിങ് നിലച്ചു.

കതിരു നിരന്ന മുളക്കുളം പാടശേഖരത്തിനും മറ്റും പ്രതിസന്ധിക്ക് ഇടയാക്കുന്ന നടപടിയാണിതെന്നാണു പരാതി. പച്ചക്കറി കൃഷികൾക്കും കര ഭൂമിയിൽ ചെയ്തിട്ടുള്ള മറ്റു കൃഷികളെയും ജലക്ഷാമം ബാധിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191596/electricity-to-the-pump-houses-was-cut-off-in-piravam-municipal-limits)