---
title: "#RestCenter | കൂത്താട്ടുകുളം എംസി റോഡിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു"
english_title: "#Roadside #Rest #Center opened on #Koothattukulam #MCRoad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191522/roadside-rest-center-opened-on-koothattukulam-mcroad"
published_at: "2024-03-14T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f274c519346_center.jpg"
keywords: []
---

# #RestCenter | കൂത്താട്ടുകുളം എംസി റോഡിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു

> **Lead Summary:** **കൂത്താട്ടുകുളം : ** നഗരസഭയിലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കൂത്താട്ടുകുളം എംസി റോഡിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു.

## Article Content

**കൂത്താട്ടുകുളം : ** നഗരസഭയിലെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കൂത്താട്ടുകുളം എംസി റോഡിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു.

ശുചിമുറി, വിശ്രമകേന്ദ്രം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷരായ ഷിബി ബേബി, ജിജി ഷാനവാസ്‌, പ്രിൻസ് പോൾ ജോൺ, ജോൺ എബ്രഹാം, അനിൽ കരുണാകരൻ, സുമ വിശ്വംഭരൻ, ബേബി കിരാന്തടം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191522/roadside-rest-center-opened-on-koothattukulam-mcroad)