#death | തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

#death | തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
Mar 13, 2024 09:38 AM | By Amaya M K

ഇടുക്കി: (piravomnews.in) നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്.

ഇന്നലെ ഉച്ച തിരിഞ്ഞ് തേനീച്ച കുത്തേറ്റ തുളസിയെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

ഇന്നലെ ഉച്ച തിരിഞ്ഞ് വീട്ടിലെ സിറ്റൗട്ടില്‍ കൊച്ചുമകള്‍ക്കൊപ്പമിരിക്കവെ വീട്ടിലെ ആട്ടിൻ കൂടിനുള്ളില്‍ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് നോക്കാൻ പോയതായിരുന്നു തുളസി.

ഇവിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇതോടെ തുളസിക്ക് നേരെയും തേനീച്ച ആക്രമണമുണ്ടായി. ആദ്യം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇവരെ പിന്നീട് തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

A bee stung a tragic end for an #elderly #woman

Next TV

Related Stories
 #accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

May 3, 2024 08:04 PM

#accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ...

Read More >>
#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

May 1, 2024 08:04 PM

#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ്...

Read More >>
#death | പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 07:51 PM

#death | പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം...

Read More >>
#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

May 1, 2024 07:40 PM

#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്...

Read More >>
#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 28, 2024 08:19 PM

#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു...

Read More >>
#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

Apr 28, 2024 08:06 PM

#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories