---
title: " #accident | അപകടത്തിനു കാരണം അമിത വേഗവും റോഡിലെ കുഴിയുമെന്നു നാട്ടുകാർ"
english_title: "#Locals say that the cause of the #accident was #excessive #speed and a #pothole on the #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191041/locals-say-that-the-cause-of-the-accident-was-excessive-speed-and-a-pothole-on-the-road"
published_at: "2024-03-12T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efe0c56125c_accidnet.jpg"
keywords: []
---

#  #accident | അപകടത്തിനു കാരണം അമിത വേഗവും റോഡിലെ കുഴിയുമെന്നു നാട്ടുകാർ

> **Lead Summary:** മുളന്തുരുത്തി : കരവട്ടേക്കുരിശിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം അമിത വേഗവും റോഡിലെ കുഴിയുമെന്നു നാട്ടുകാർ.

## Article Content

മുളന്തുരുത്തി : കരവട്ടേക്കുരിശിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം അമിത വേഗവും റോഡിലെ കുഴിയുമെന്നു നാട്ടുകാർ.

നടക്കാവ് റോഡിൽ ഞായർ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുരീക്കാട് നമ്പൂരിശൻമല കാരിപ്പറമ്പിൽ അഖിൽ ദാസ്(28) ആണു മരിച്ചത്. കാരിക്കോട് മ്യാലംകുഴി അനീഷ്(36), അരുണപ്പാടയിൽ അശോകൻ(58), വെള്ളച്ചാലിൽ സുനിൽ(45) എന്നിങ്ങനെ 3 പേർക്കാണു പരുക്കേറ്റത്.

പിറവം ഭാഗത്തു നിന്നു വന്ന അഖിൽ ഓടിച്ചിരുന്ന ബൈക്ക് അമിത വേഗത്തിൽ മറ്റൊരു സ്കൂട്ടറിനെ  മറികടക്കുന്നതിനിടെ കണ്ണാടിയിൽ തട്ടി നിയന്ത്രണംവിട്ട് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം.

മുന്നിൽ പോയ സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വലത്തേക്കു വെട്ടിച്ചപ്പോഴാണു അപകടമെന്നു നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191041/locals-say-that-the-cause-of-the-accident-was-excessive-speed-and-a-pothole-on-the-road)