---
title: "#accident | മാമലക്കണ്ടത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു"
english_title: "A #young #man #died after being hit by a #Mlaw auto in #Mamalakandat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191031/a-young-man-died-after-being-hit-by-a-mlaw-auto-in-mamalakandat"
published_at: "2024-03-12T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efd2b1178d5_accident.jpg"
keywords: []
---

# #accident | മാമലക്കണ്ടത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കോതമംഗലം :** മാമലക്കണ്ടത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു.

## Article Content

**കോതമംഗലം :** മാമലക്കണ്ടത്ത് മ്ലാവ് ഓട്ടോയിൽ ഇടിച്ച് യുവാവ് മരിച്ചു.

കോതമംഗലം കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടി ഇടിച്ച് ഓട്ടോ റിക്ഷ മറിഞ്ഞ് മാമലക്കണ്ടം എളംബ്ലാശ്ശേരി വിജിൽ പി എൻ (41) മരിച്ചു.

കൃഷിക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ വിജിൽ എളംബ്ലാശേരി കുടിയിൽ കൈ മുറിഞ്ഞ ആളെ കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും എടുത്തുചാടിയ മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിക്കുകയും വിജിൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറയുകയും ആയിരുന്നു.

വണ്ടിയിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകൾ ഓടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. ഉടനെ വിജിലിനെ കൂടെയുണ്ടായിരുന്ന വരും വനംവകുപ്പിലെ ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു.

അവിടെനിന്നു രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാൽ അപകടത്തിൽ പരിക്കേറ്റ് വാരിയെല്ലുകൾ തകർന്ന് രക്തസ്രാവം നിൽക്കാതെ വന്നതാണ് മരണ കാരണം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191031/a-young-man-died-after-being-hit-by-a-mlaw-auto-in-mamalakandat)