---
title: "#Koothatkulam | കൂത്താട്ടുകുളത്ത് നടന്ന കാറുകളുടെയും ജീപ്പുകളുടെയും മത്സരയോട്ടം കാണികൾക്ക്‌ ആവേശമായി"
english_title: "The #race of #cars and #jeeps held at #Koothatkulam #enthralled the #spectators"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/190763/the-race-of-cars-and-jeeps-held-at-koothatkulam-enthralled-the-spectators"
published_at: "2024-03-11T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee7fcca8f6d_race.jpg"
keywords: []
---

# #Koothatkulam | കൂത്താട്ടുകുളത്ത് നടന്ന കാറുകളുടെയും ജീപ്പുകളുടെയും മത്സരയോട്ടം കാണികൾക്ക്‌ ആവേശമായി

> **Lead Summary:** കൂത്താട്ടുകുളം ഉഴുതുമറിച്ച പാടശേഖരത്തിൽ നടന്ന കാറുകളുടെയും ജീപ്പുകളുടെയും മത്സരയോട്ടം കാണികൾക്ക്‌ ആവേശമായി.

## Article Content

കൂത്താട്ടുകുളം ഉഴുതുമറിച്ച പാടശേഖരത്തിൽ നടന്ന കാറുകളുടെയും ജീപ്പുകളുടെയും മത്സരയോട്ടം കാണികൾക്ക്‌ ആവേശമായി.

കാക്കൂർ കാളവയൽ കാർഷികമേള 2024ന്റെ ഭാഗമായാണ് മത്സരങ്ങൾ നടന്നത്. 4 x 4 മഡ് റേസ്, ഓട്ടോ ക്രോസ്‌ ഇനങ്ങളിൽ നിരവധി മത്സരാർഥികൾ അണിനിരന്നു. മത്സരങ്ങൾ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ് അധ്യക്ഷയായി. ജനറൽ കൺവീനർ ബിനോയ് കള്ളാട്ടുകുഴി, ജനറൽ സെക്രട്ടറി നെവിൻ ജോർജ്, കെ ആർ പ്രകാശൻ, സുനിൽ കള്ളാട്ടുകുഴി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/190763/the-race-of-cars-and-jeeps-held-at-koothatkulam-enthralled-the-spectators)