---
title: "#Bikerace | കാക്കൂർ കാളവയൽ നഗരിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളിൽ ആവേശത്തിരയിളക്കി ബൈക്ക് മത്സരയോട്ടം"
english_title: "#Bikerace #thrills thousands of #throngs in #Kakur #Kalawayal city"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/190575/bikerace-thrills-thousands-of-throngs-in-kakur-kalawayal-city"
published_at: "2024-03-10T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed2f4c8749e_kakur.jpg"
keywords: []
---

# #Bikerace | കാക്കൂർ കാളവയൽ നഗരിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളിൽ ആവേശത്തിരയിളക്കി ബൈക്ക് മത്സരയോട്ടം

> **Lead Summary:** **കൂത്താട്ടുകുളം :** കാക്കൂർ കാളവയൽ നഗരിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളിൽ ആവേശത്തിരയിളക്കി ബൈക്ക് മത്സരയോട്ടം.

## Article Content

**കൂത്താട്ടുകുളം :** കാക്കൂർ കാളവയൽ നഗരിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളിൽ ആവേശത്തിരയിളക്കി ബൈക്ക് മത്സരയോട്ടം.

വിദേശ–-ഇന്ത്യൻ ഓപ്പൺ വിഭാഗം വൺ–-ടു, നോവയ്സ് മോട്ടോ വൺ–-ടു വിഭാഗങ്ങളിലായിരുന്നു മത്സരം. ഓട്ടോറിക്ഷകളുടെ മത്സര ഓട്ടവുമുണ്ടായി. ബൈക്ക് മഡ് റേസ് ജില്ലാപഞ്ചായത്ത്‌ അംഗം ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി സെക്രട്ടറി നെവിൻ ജോർജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ്, ബിനോയ് കള്ളാട്ടുകുഴി, കെ ആർ പ്രകാശൻ, അനിത ബേബി, സുനിൽ കള്ളാട്ടുകുഴി എന്നിവർ സംസാരിച്ചു. മത്സരങ്ങൾ ഇൻസ്പെക്ടർ വിൻസെന്റ്‌ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

ഞായർ 11.30ന് കാർ റേസ് തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് ട്രയൽ നടക്കും. വൈകിട്ട് ആറുമുതൽ മത്സരം നടക്കും. രാത്രി എട്ടിന് സമാപന സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/190575/bikerace-thrills-thousands-of-throngs-in-kakur-kalawayal-city)