---
title: "#roadshow | കോതമംഗലം നഗരത്തിൽ ആവേശത്തിരയിളക്കി റോഡ്ഷോ"
english_title: "The #roadshow #created #excitement in the city of #Kothamangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/190337/the-roadshow-created-excitement-in-the-city-of-kothamangalam"
published_at: "2024-03-09T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebe16b43eaf_roadshow.jpg"
keywords: []
---

# #roadshow | കോതമംഗലം നഗരത്തിൽ ആവേശത്തിരയിളക്കി റോഡ്ഷോ

> **Lead Summary:** **കോതമംഗലം : ** ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം നഗരത്തിൽ ആവേശത്തിരയിളക്കി എൽഡിഎഫ് റോഡ്ഷോ.

## Article Content

**കോതമംഗലം : ** ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം നഗരത്തിൽ ആവേശത്തിരയിളക്കി എൽഡിഎഫ് റോഡ്ഷോ.

ഇടുക്കി ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് റോഡ്ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. റോഡ്ഷോ കാണാൻ നഗരവീഥിയിൽ വൻ ജനാവലി കാത്തുനിന്നു. ചെറിയ പള്ളിത്താഴത്തുനിന്ന്‌ ആരംഭിച്ച്‌ നഗരസഭാ ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു.

കോതമംഗലം അസംബ്ലി മണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ഓഫീസ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെശിവൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ആന്റണി ജോൺ എംഎൽഎ, അഡ്വ. ജോയ്‌സ് ജോർജ്, എസ് സതീഷ്, ആർ അനിൽകുമാർ, ഇ കെ ശിവൻ, കെ എ ജോയി, എ എ അൻഷാദ്, പി കെ രാജേഷ്, പി ടി ബെന്നി,

എം വി മാണി, കെ കെ ദാനി, എൻ സി ചെറിയാൻ, മനോജ് ഗോപി, തോമസ് തോമ്പ്രയിൽ, ബേബി പൗലോസ്, സാജൻ അമ്പാട്ട്, ഷാജി പീച്ചക്കര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/190337/the-roadshow-created-excitement-in-the-city-of-kothamangalam)