#death | പിറന്നാൾ സമ്മാനമായി ബൈക്ക്‌ വാങ്ങാൻ എത്തി; ടെസ്റ്റ്‌ ഡ്രൈവിനിടെ യുവാവ്‌ മരിച്ചു

 #death | പിറന്നാൾ സമ്മാനമായി ബൈക്ക്‌ വാങ്ങാൻ എത്തി; ടെസ്റ്റ്‌ ഡ്രൈവിനിടെ യുവാവ്‌  മരിച്ചു
Mar 7, 2024 10:14 AM | By Amaya M K

കൊച്ചി : (piravomnews.in) പിറന്നാൾ സമ്മാനമായി ബൈക്ക്‌ വാങ്ങാൻ അമ്മയ്‌ക്കൊപ്പം എത്തിയ യുവാവ്‌ ടെസ്റ്റ്‌ ഡ്രൈവിനിടെയുണ്ടായ അപകടത്തിൽ മരിച്ചു.

വരാപ്പുഴ മുട്ടിനകം കണ്ണാത്തറയിൽ നിധിൻ നാഥനാണ്‌ (23) മരിച്ചത്. ബുധൻ പകൽ 12.30നാണ്‌ അപകടം. അമ്മ ഷൈനിയെ വൈറ്റിലയിലെ കെടിഎം ഷോറൂമിലിരുത്തിയശേഷം ടെസ്റ്റ്‌ ഡ്രൈവിനായി കടവന്ത്ര ഭാഗത്തേക്ക്‌ പോയതായിരുന്നു നിധിൻ.

എളംകുളം മെട്രോ സ്‌റ്റേഷനടുത്തെത്തിയപ്പോൾ ബൈക്ക്‌ മെട്രോയുടെ 825–-ാംപില്ലറിൽ ഇടിക്കുകയായിരുന്നു. നിധിൻ സംഭവസ്ഥലത്ത്‌ മരിച്ചു. നിധിന്റെ കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു സ്വന്തം ബൈക്ക്‌. ഇതിനായി പണം സ്വരൂപിക്കുകയായിരുന്നു.

അഡ്വാൻസ്‌ കൊടുത്തശേഷമാണ്‌ അമ്മയ്‌ക്കൊപ്പം ബുധനാഴ്ച ഷോറൂമിൽ എത്തിയത്‌. 15നാണ്‌ നിധിന്റെ പിറന്നാൾ. കളമശേരി സ്‌കോഡ ഷോറൂമിലെ മെക്കാനിക്കാണ്‌.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും. സംസ്കാരം വ്യാഴം പകൽ മുട്ടിനകം സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ. അച്ഛൻ: കാശിനാഥൻ ദുരൈ. സഹോദരി: നിഖിന.

Came to buy a bike as a #birthday #present; The #youngman died during the test drive

Next TV

Related Stories
 #accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

May 3, 2024 08:04 PM

#accident | ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം

അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ...

Read More >>
#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

May 1, 2024 08:04 PM

#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ്...

Read More >>
#death | പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 07:51 PM

#death | പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം...

Read More >>
#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

May 1, 2024 07:40 PM

#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്...

Read More >>
#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 28, 2024 08:19 PM

#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു...

Read More >>
#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

Apr 28, 2024 08:06 PM

#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories