---
title: "#metro | മെട്രോ ട്രെയിൻ ‘ഗംഗ’ ആലുവയിലേക്ക്‌ കുതിച്ചപ്പോൾ കൊച്ചി മെട്രോ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായി"
english_title: "The first phase of the #Kochi Metro was #successfully completed when the #metro train '#Ganga' rushed to #Aluva"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/189841/the-first-phase-of-the-kochi-metro-was-successfully-completed-when-the-metro-train-ganga-rushed-to-aluva"
published_at: "2024-03-07T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e938855408e_metro.jpg"
keywords: []
---

# #metro | മെട്രോ ട്രെയിൻ ‘ഗംഗ’ ആലുവയിലേക്ക്‌ കുതിച്ചപ്പോൾ കൊച്ചി മെട്രോ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായി

> **Lead Summary:** **കൊച്ചി :** തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനുസമീപത്തെ ടെർമിനൽ സ്‌റ്റേഷനിൽനിന്ന്‌ മെട്രോ ട്രെയിൻ ‘ഗംഗ’ ആലുവയിലേക്ക്‌ കുതിച്ചപ്പോൾ കൊച്ചി മെട്രോ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായി.

## Article Content

**കൊച്ചി :** തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനുസമീപത്തെ ടെർമിനൽ സ്‌റ്റേഷനിൽനിന്ന്‌ മെട്രോ ട്രെയിൻ ‘ഗംഗ’ ആലുവയിലേക്ക്‌ കുതിച്ചപ്പോൾ കൊച്ചി മെട്രോ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയായി.

ആ നേട്ടം ചരിത്രത്തിൽ കുറിച്ചിട്ടാണ്‌ ഗംഗ തൃപ്പൂണിത്തുറയിൽനിന്നുള്ള ആദ്യയാത്ര തുടങ്ങിയത്‌. എസ്‌എൻ ജങ്ഷൻമുതൽ ടെർമിനൽവരെയുള്ള 1.16 കിലോമീറ്റർ പാതയുടെ ഉദ്‌ഘാടനം കൊൽക്കത്തയിൽനിന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ നിർവഹിച്ചു.

ഭിന്നശേഷിക്കാരായ 105 കുട്ടികളുമായി ടെർമിനൽ സ്‌റ്റേഷനിൽനിന്ന്‌ ആരംഭിച്ച കന്നിയാത്രയ്ക്ക്‌ ജനപ്രതിനിധികൾ കൈവീശി. ടെർമിനൽ സ്‌റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ആശംസ നേർന്നു.

മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ ബാബു എംഎൽഎ, നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ്‌, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ, കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌, ആദ്യ എംഡി ടോം ജോസ്‌ തുടങ്ങിയവർ പങ്കെടുത്തു. ഹൈബി ഈഡൻ എംപി അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/189841/the-first-phase-of-the-kochi-metro-was-successfully-completed-when-the-metro-train-ganga-rushed-to-aluva)