---
title: "#Shivaratri | ശിവരാത്രി: ​ഗതാ​ഗതക്രമീകരണമൊരുക്കി"
english_title: "#Shivaratri: #Transport #arrangements are #made"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/189839/shivaratri-transport-arrangements-are-made"
published_at: "2024-03-07T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e93763715ce_shivarathri.jpg"
keywords: []
---

# #Shivaratri | ശിവരാത്രി: ​ഗതാ​ഗതക്രമീകരണമൊരുക്കി

> **Lead Summary:** ആലുവ : ശിവരാത്രിയോടനുബന്ധിച്ച് വെള്ളി വൈകിട്ട് നാലുമുതൽ ശനി പകൽ രണ്ടുവരെ ആലുവ നഗരത്തിലും പരിസരത്തും ​ഗതാ​ഗതനിയന്ത്രണങ്ങളും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി.

## Article Content

ആലുവ : ശിവരാത്രിയോടനുബന്ധിച്ച് വെള്ളി വൈകിട്ട് നാലുമുതൽ ശനി പകൽ രണ്ടുവരെ ആലുവ നഗരത്തിലും പരിസരത്തും ​ഗതാ​ഗതനിയന്ത്രണങ്ങളും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി.

കെഎസ്ആർടിസി ഉൾപ്പെടെ എല്ലാവാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന്‌ ജിസിഡിഎ റോഡുവഴി മണപ്പുറത്തേക്ക് പോകണം. മണപ്പുറത്ത് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട് .

മണപ്പുറം ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി പറവൂര്‍ കവലയില്‍ എത്തണം. വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍നിന്നും ബസുകള്‍ തോട്ടയ്ക്കാട്ടുക്കര കവലയില്‍നിന്ന്‌ ഇടത്തോട്ട് തിരിഞ്ഞ് പറവൂര്‍ കവല, യുസി കോളേജ്, കടുങ്ങല്ലൂര്‍വഴി തിരികെ പോകണം.

അങ്കമാലി ഭാഗത്തുനിന്നുവരുന്ന സ്വകാര്യ ബസുകള്‍ പറവൂര്‍ കവലയില്‍ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങിപ്പോകണം. എറണാകുളം ഭാഗത്തുനിന്ന്‌ ദേശീയപാതവഴി ആലുവയ്ക്കുവരുന്ന സ്വകാര്യ ബസുകള്‍ പുളിഞ്ചോടുനിന്ന്‌ വലത്തേക്ക് തിരിഞ്ഞ് സ്വകാര്യ സ്റ്റാന്‍ഡിലെത്തി ആളെയിറക്കി ബാങ്ക് ജങ്ഷന്‍–ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം.

പെരുമ്പാവൂര്‍ ഭാഗത്തുനിന്നുവരുന്ന കെഎസ്ആർടിസി ബസുകള്‍ പമ്പ് ജങ്ഷന്‍വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി തിരികെ സർവീസ് നടത്തണം.

പെരുമ്പാവൂര്‍ ഭാഗത്തുനിന്നുവരുന്ന സ്വകാര്യ ബസുകൾ, ഡിപിഒ ജങ്ഷന്‍വഴി സ്റ്റാൻഡിൽ പ്രവേശിച്ച് ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജങ്ഷനിൽ എത്തി തിരികെ പോകണം.

വെള്ളി രാത്രി എട്ടുമുതൽ ദേശീയപാത ഭാഗത്തുനിന്ന്‌ ആലുവ ടൗണ്‍വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജങ്ഷനിൽ എത്തി കാരോത്തുകുഴി, സര്‍ക്കാര്‍ ആശുപത്രിവഴി പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്ന്‌ ടൗണ്‍വഴി ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ കാരോത്തുകുഴിവഴി പോകണം.

രാത്രി 10 മുതൽ ഒമ്പതിന് പകൽ 10 വരെ തൃശൂർ ഭാഗത്തുനിന്നുവരുന്ന ഹെവി വാഹനങ്ങൾ അങ്കമാലിയിൽനിന്ന്‌ എംസി റോഡിലൂടെ പോകണം. എറണാകുളത്തുനിന്നുംവരുന്ന ഹെവി വാഹനങ്ങൾ കളമശേരിയിൽനിന്ന്‌ കണ്ടെയ്നർ റോഡ് വഴി മാഞ്ഞാ

ലി റോഡിൽ പ്രവേശിച്ച് അത്താണി ജങ്ഷന്‍വഴി തൃശൂർ ഭാഗത്തേക്ക് പോകണം. ആലുവ റെയില്‍വേ സ്റ്റേഷനിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം പൊലീസിനെ വിന്യസിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/189839/shivaratri-transport-arrangements-are-made)