---
title: "#arrested | കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തെ അറസ്റ്റ്‌ ചെയ്തു"
english_title: "A gang was #arrested for #transporting #large #quantities of #narcotics to #Kochi by car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/189171/a-gang-was-arrested-for-transporting-large-quantities-of-narcotics-to-kochi-by-car"
published_at: "2024-03-04T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5195c66e24_arrest.jpg"
keywords: []
---

# #arrested | കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തെ അറസ്റ്റ്‌ ചെയ്തു

> **Lead Summary:** **കൊച്ചി :** ബംഗളൂരുവിൽനിന്ന്‌ കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തെ അറസ്റ്റ്‌ ചെയ്തു.

## Article Content

**കൊച്ചി :** ബംഗളൂരുവിൽനിന്ന്‌ കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തെ അറസ്റ്റ്‌ ചെയ്തു.

എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിൽ എസിപി സ്ക്വാഡും മരട് പൊലീസുംചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്‌. ചേരാനല്ലൂർ മാതിരപ്പള്ളി ഷൺമുഖവിലാസത്തിൽ അരുൺ സെൽവനെയാണ്‌ (29) 101 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

ഇയാൾക്ക് വാഹനവും പണവും നൽകി സഹായിക്കുന്ന ചേരാനല്ലൂർ തുരുത്തിപ്പറമ്പിൽ കിരൺ (40), ചേരാനല്ലൂർ വെട്ടിപ്പറമ്പിൽ സന്ദീപ് (34) എന്നിവരെയും അറസ്റ്റ് ചെയ്തു.

ആറുമാസത്തിനിടെ 30 തവണ ബംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് കാറിൽ രാസലഹരി കടത്തിയതായി പ്രതികൾ സമ്മതിച്ചു.

 പ്രതികളിൽനിന്ന്‌ മയക്കുമരുന്ന് വാങ്ങുന്നവരെപ്പറ്റിയും ഇടപാടുകാരെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/189171/a-gang-was-arrested-for-transporting-large-quantities-of-narcotics-to-kochi-by-car)