---
title: " #HaritakarmaSena |ഹരിതകര്‍മസേനയ്‌ക്കൊപ്പം  ഞങ്ങളും;ഭവനസന്ദർശന തീവ്രയജ്ഞ പരിപാടിക്ക് വാരപ്പെട്ടിയിൽ തുടക്കമായി"
english_title: "Together with #HaritakarmaSena, the home visit #campaign program has started in #Warapetti"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188793/together-with-haritakarmasena-the-home-visit-campaign-program-has-started-in-warapetti"
published_at: "2024-03-02T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2b0efdc301_haritha.jpg"
keywords: []
---

#  #HaritakarmaSena |ഹരിതകര്‍മസേനയ്‌ക്കൊപ്പം  ഞങ്ങളും;ഭവനസന്ദർശന തീവ്രയജ്ഞ പരിപാടിക്ക് വാരപ്പെട്ടിയിൽ തുടക്കമായി

> **Lead Summary:** കവളങ്ങാട് : ഹരിതകർമസേനയ്‌ക്കൊപ്പം ഞങ്ങളും എന്ന പേരിൽ ഭവനസന്ദർശന തീവ്രയജ്ഞ പരിപാടിക്ക് വാരപ്പെട്ടിയിൽ തുടക്കമായി.

## Article Content

കവളങ്ങാട് : ഹരിതകർമസേനയ്‌ക്കൊപ്പം ഞങ്ങളും എന്ന പേരിൽ ഭവനസന്ദർശന തീവ്രയജ്ഞ പരിപാടിക്ക് വാരപ്പെട്ടിയിൽ തുടക്കമായി.

അജൈവ പാഴ്‌വസ്തുക്കൾ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ശേഖരിക്കുന്ന ഹരിതകർമസേനയെ ശക്തിപ്പെടുത്താനും മാലിന്യമുക്തം നവകേരളം പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

വാരപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡ് കോഴിപ്പിള്ളി ലൈബ്രറിപ്പടിയിൽ ഗൃഹസന്ദർശനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷനായി.

എം എസ് ബെന്നി, കെ എം സെയ്ത്, ബേസിൽ യോഹന്നാൻ, എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കില ബ്ലോക്ക് കോ–-ഓർഡിനേറ്റർ സലിം കാവാട്ട്, ഹരിതകർമസേന അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു. 10 വരെ ഭവനസന്ദർശനം തുടരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188793/together-with-haritakarmasena-the-home-visit-campaign-program-has-started-in-warapetti)