---
title: "#Kailasamparkingground | തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നവീകരിച്ച കൈലാസം പാർക്കിങ് ഗ്രൗണ്ട് തുറന്നു"
english_title: "The #Thiruvairanikulam  #Mahadeva Temple Trust #opened the renovated #Kailasam #parking ground"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188790/the-thiruvairanikulam-mahadeva-temple-trust-opened-the-renovated-kailasam-parking-ground"
published_at: "2024-03-02T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2b03469ccf_parking.jpg"
keywords: []
---

# #Kailasamparkingground | തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നവീകരിച്ച കൈലാസം പാർക്കിങ് ഗ്രൗണ്ട് തുറന്നു

> **Lead Summary:** കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നവീകരിച്ച കൈലാസം പാർക്കിങ് ഗ്രൗണ്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

## Article Content

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നവീകരിച്ച കൈലാസം പാർക്കിങ് ഗ്രൗണ്ട് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

30 ലക്ഷം രൂപ ചെലവിലാണ് നവീകരണം. മൂന്നേക്കറിലാണ് പാര്‍ക്കിങ് ​ഗ്രൗണ്ട്. ഇതിന്റെ ചുറ്റും നടപ്പാത നിര്‍മിച്ച് ടൈല്‍പാകി മനോഹരമാക്കി. ​​

ഗ്രൗണ്ടിന്റെ ഒരുഭാ​ഗത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുള്ള വിവിധ ഉപകരണങ്ങള്‍, പൂന്തോട്ടം, സെല്‍ഫിപോയിന്റ്, റേഡിയോ കോര്‍ണര്‍ എന്നിവ പാര്‍ക്കിന്റെ ഭാ​ഗമാണ്.

കലാ സംസ്കാരിക പരിപാടികള്‍ നടത്താന്‍പാകത്തില്‍ ​ഗ്രൗണ്ടിന്റെ മുന്‍ഭാ​ഗത്ത് സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. രാവിലെ അഞ്ചുമുതല്‍ എട്ടുവരെയും വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെയാണ് പ്രവേശനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188790/the-thiruvairanikulam-mahadeva-temple-trust-opened-the-renovated-kailasam-parking-ground)